തൃശൂർ: ഇന്ധനവിലവർധനവിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർവീസ് നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള സമരമുറകൾ സ്വീകരിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു.
കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്കു കണ്സഷൻ പാസിനു പകരം സ്വകാര്യ ബസുകളിലെ അതേ സംവിധാനം ഏർപ്പെടുത്തണമെന്നും സ്റ്റേജ് കാര്യാജ് ബസുകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 20 വർഷമായി ഉയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ ഏരിക്കുന്നൻ, ഭാരവാഹികളായ ആന്േറാ ഫ്രാൻസീസ്, രാജ്കുമാർ കരുവാരത്തിൽ, വേലായുധൻ, സത്യൻ പാലക്കാട്, ചന്ദ്രബാബു, ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.