മൂവാറ്റുപുഴ: കാറ്റാടി യന്ത്രം സ്ഥാപിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ സരിതാ എസ്. നായർക്കു ജാമ്യമില്ലാ അറസ്റ്റുവാറണ്ട്.
വാഴക്കുളം സ്വദേശികളിൽനിന്നു 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ വിസ്താരത്തിനു ഹാജരാകാതിരുന്നതിനെത്തുടർന്നാണു സരിതാ നായരെ അറസ്റ്റു ചെയ്തു ഹാജരാക്കാൻ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്.
സരിതയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വിസ്താരമധ്യേ പലവട്ടം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടും സരിത എത്താതിരുന്നതിനെത്തുതുടർന്നാണ് കോടതി നടപടി.