തെന്നിന്ത്യൻ താരസുന്ദരി സാമന്ത അഭിനയം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നാഗചൈതന്യയുമായുള്ള വിവാഹത്തിനുശേഷം തമിഴിലും തെലുങ്കിലും സജീവമായി നിൽക്കുന്ന താരമായിരുന്നു സാമന്ത.
വിവാഹശേഷം താരം അഭിനയിച്ച രംഗസ്ഥല, മഹാനടി, ഇരുന്പു തിരൈ എന്നിവ ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയാണ്. താൻ അധികകാലം അഭിനയരംഗത്ത് തുടരുകയില്ലെന്നാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.
“”എനിക്കൊരു കുഞ്ഞിനെ വേണം. അതുണ്ടായാൽ അതായിരിക്കും എന്റെ ലോകം. പിന്നെ സിനിമയിൽ തുടരില്ല’’-താരം പറയുന്നു. കുഞ്ഞുങ്ങളുടെ കാര്യവും ജോലിയും ഒരുപോലെ നോക്കുന്ന അമ്മമാരോട് തനിക്ക് ഏറെ ബഹുമാനമുണ്ടെ ന്നും സാമന്ത കൂട്ടിച്ചേർത്തു.
2017 ഒക്ടോബറിലായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. സീമ രാജ, സൂപ്പർ ഡീലക്സ്, യു-ടേണ്‍ എന്നിവയാണ് സാമന്തയുടെ പുതിയ പ്രോജക്ടുകൾ. നാഗചൈതന്യക്കൊപ്പം ഒരു തെലുങ്കു സിനിമയിൽ സാമന്ത അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.