തൃപ്രയാർ: ട്രാഫിക് സിഗ്നൽ സെന്ററിന്റെ കിഴക്കേ ഭാഗത്ത് കാൽനടയാത്രക്കാരുടെ കാലുകൾ കുരുക്കി വീഴ്ത്താൻ പാതയോരത്ത് തകർന്ന സ്ലാബുകൾ .നടപ്പാതയിൽ വഴിമുടക്കി കാർ ഉൾപ്പടെയുള്ള വാഹനങ്ങളുടെ പാർക്കിംഗും. നാലന്പല ദർശനത്തിനായി നിരവധി ഭക്തരെത്തുന്ന തൃപ്രയാറിലാണ് ദേശീയ പാത അധികൃതർ ഇത് അവഗണിക്കുന്നത്.സെന്ററിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് കാനകൾക്ക് മുകളിലെ സ്ലാബുകൾ തകർന്നത്.
സെന്ററിന്റെ വടക്കേ ഭാഗത്തെ സ്ലാബ് തകർന്ന് കന്പികൾ പുറത്തായിട്ട് ഒരു വർഷത്തിലേറെയായി. തിരക്കേറിയ നടപ്പാതയായിതിനാൽ കാൽനട യാത്രക്കാർ തകർന്ന സ്ലാബിന്റെ കന്പികൾക്കുള്ളിൽ കാൽ കുരുങ്ങി വീഴും. തെക്ക് ഭാഗത്ത് ഫെഡറൽ ബാങ്കിന്റെ മുന്പിലാണ് സ്ലാബ് തകർന്ന മറ്റൊരു സ്ഥലം.
ആദ്യം ചെടിച്ചട്ടി വെച്ചും. ഇപ്പോൾ തകർന്ന സ്ലാബുകൾ കൂട്ടിവെച്ചു മാണിപ്പോൾ കാൽനടയാത്രക്കാർക്ക് അപകട മുന്നറിയിപ്പ് നൽകുന്നത്. വൈമാൾ മുതൽ എസ്.എൻ.ഡി.പി.എൽ.പി. സ്ക്കൂൾ വരെയുള്ള പാതയോരത്ത് കാൽനടയാത്ര പോലും തടസപ്പെടുത്തി വലിയ കാറുകൾ, ടിപ്പറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവ ക യ ററി നിറുത്തുന്നത് പതിവായി.പോലിസ് നടപടിയുമില്ല.