കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി ഈടാക്കരുതെന്ന് ഹൈക്കോടതി. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന് ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഒന്നാം വര്‍ഷ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ നിര്‍ദേശം നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്‍ട്രന്‍സ് കമ്മിഷണര്‍ നല്കിയ അലോട്ട്മെന്റ് മെമ്മോയിലും സര്‍ക്കാര്‍ ഉത്തരവിലും നാല് വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി നല്‍കേണ്ടതില്ലെന്നാണ് കോടതി നിര്‍ദേശം.