ആലപ്പുഴ: മുല്ലയ്ക്കലിലെ ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ മൊബൈൽ സിമ്മുകൾ ഇടക്കിടെ മാറ്റി അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന.ു സ്വന്തം പേരിലുള്ളതടക്കം ഏഴോളം സിമ്മുകളാണ് ഇയാൾ ഉപയോഗിക്കുന്നത്.
മൊബൈൽ ഫോണിൽ സിം ആക്ടിവേറ്റായത് സംബന്ധിച്ച വിവരം ലഭിച്ച് ഇതുമായി ബന്ധപ്പെട്ട് സേവന ദാതാക്കളിൽ നിന്നും പോലീസ് വിവരം ശേഖരിക്കുന്പോൾ സിം ഇയാൾ മാറ്റുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ കഴിയാത്തതിനാൽ തുടർനടപടികളിലേക്ക് നീങ്ങാൻ പോലീസിന് കഴിയുന്നില്ല.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മറുനാട്ടുകാരല്ല സംഭവത്തിന് പിന്നിലെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. കവർച്ചയ്ക്കുശേഷം മോഷ്ടാക്കൾ സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്ന സാധ്യതയും തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുള്ളതായും ഉടൻ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമെന്നുമാണ് സൂചന.