തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയിൽ ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്തിൽ സൈറസ് അടിമയാണ്(55) മരിച്ചത്.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. സൈറസ് അടിമയെ കൂടാതെ മറ്റ് നാലുപേർ ബോട്ടിലുണ്ടായിരുന്നു. ഇവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപടത്തിൽ തലയ്ക്ക് പരിക്കേറ്റ സൈറസിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.