കടൽ കടന്ന പ്രണയ സാഫല്യം! ഹൈ​റേ​ഞ്ചു​കാ​ര​ന് ജ​പ്പാ​ൻ​കാ​രി വ​ധു; ചടങ്ങില്‍ പങ്കെടുക്കാന്‍ ജപ്പാനില്‍ നിന്നും അരീസയുടെ മാതാപിതാക്കളും സഹോദരനും

ഹൈ​​റേ​​ഞ്ച്കാ​​ര​​നു ജ​​പ്പാ​​ൻ​​കാ​​രി വ​​ധു. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന ക​​ല്ലാ​​ർ​​കു​​ട്ടി വ​​ഴേ​​പ​​റ​​ന്പി​​ൽ സ്ക​​റി​​യ – ഷെ​​ർ​​ളി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​ല​​ക്സ് ചെ​​റി​​യാ​​നാ (30)ണ് ജ​​പ്പാ​​ൻ സ്വ​​ദേ​​ശി ക​​ട്ട് സു​​ചി – കി​​ട്ട മ​​സാ​​ഹി​​റോ കി​​ഡ ദ​​ന്പ​​തി​​ക​​ളു​​ടെ മകൾ അ​​രീ​​സ് കി​​ഡ(29)യെ താലി ചാർത്തിയത്.

അ​​ടി​​മാ​​ലി സെ​​ന്‍റ് ജൂ​​ഡ് പ​​ള്ളി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഫാ. ​​ജോ​​സ​​ഫ് ന​​ടു​​പ്പ​​ട​​വി​​ൽ വി​​വാ​​ഹ ച​​ട​​ങ്ങി​​നു മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു ജ​​പ്പാ​​നി​​ൽ​നി​​ന്ന് അ​​രീ​​സ​​യു​​ടെ മാ​​താ​​പിതാക്ക​​ളും സ​​ഹോ​​ദ​​ര​​ൻ ക​​ഡ​​മി​​കി​​ഡ​​യും എ​​ത്തി​​യി​​രു​​ന്നു.

ഓ​​സ്ട്രേ​ലി​​യ​​യി​​ൽ ക​​ണ്‍​സ്ട്ര​​ക്ഷ​​ൻ ക​​ന്പ​​നി​​യി​​ൽ ജോ​​ലി​​ക്കാ​​രനാ​​ണ് അ​​ല​​ക്സ്. അ​​വി​​ടെ​ത്ത​​ന്നെ മ​​റ്റൊ​​രു സ്ഥാപ​​ന​​ത്തി​​ൽ ആ​​ർ​​ട്ടി​​സ്റ്റാ​​യി ജോ​​ലി നോ​​ക്കുകയാണ് അ​​രീ​​സ് കി​​ഡ. ഇവർ 16ന് ​​ജ​​പ്പാ​​നി​​ലേ​ക്കു പോ​​കും.

Related posts