കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽനിന്ന് രണ്ട് നടിമാരുടെ രാജി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ആവർത്തിച്ച് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു.
ഫേസ്ബുക്കിലൂടെ അവർ പറയുന്നതിന് ഞങ്ങൾ എന്തു ചെയ്യാനാണ്. ഞങ്ങൾക്ക് കിട്ടിയ രാജിയുടെ കാര്യമാണ് ഞങ്ങൾ പറഞ്ഞതെന്നും ഡബ്ല്യുസിസിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ ഇടവേള ബാബു വ്യക്തമാക്കി.
ഡബ്ല്യുസിസിയിലുള്ളവരും അമ്മയിലെ അംഗങ്ങളാണ്. നിലവിലുള്ള പ്രശ്നങ്ങളിൽ അമ്മയുടെ നിലപാട് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്പിൽ വ്യക്തമായി വിശദീകരിച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ചയ്ക്ക് തയാറാണ്. എന്നാൽ തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.