അന്ന് വീട്ടുകാര്‍ കൊണ്ടുവന്ന ആ പെണ്‍കുട്ടിയെ ഞാനിന്നും ശരിക്കും ഓര്‍ക്കുന്നു, എനിക്കൊരു പ്രണയമുണ്ടെന്നും ഒരിക്കലും അതില്‍നിന്ന് പിന്മാറില്ലെന്നും അവള്‍ പറഞ്ഞു, നീനുവിനെക്കുറിച്ച് ഡോ. വൃന്ദയ്ക്ക് പറയാനുള്ളത്

കോട്ടയം മാന്നാനത്ത് ഭാര്യാവീട്ടുകാരുടെ ദുരഭിമാനത്താല്‍ കൊല്ലപ്പെട്ട കെവിന്‍ ജോസഫ് ഇന്നും നീറുന്നൊരു ഓര്‍മയാണ്. കെവിന്‍ കൊല്ലപ്പെട്ടശേഷം ഭാര്യ നീനു മാന്നാനത്ത് തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. അതിനിടെ കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. എന്നാല്‍ നീനുവിന് ആശ്വാസം പകര്‍ന്ന് നീനുവിനെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തി.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്കി. നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി.

നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്‌നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്.

നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നും എന്നാല്‍ നീനുവിന് ഒരു പ്രശ്‌നവും ഉണ്ടായതായി തോന്നിയില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായി ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു.

Related posts