ചെങ്ങന്നൂർ: ജസ്നയുടെ തിരോധാനം അന്വേഷണം ചെങ്ങന്നൂരിലേക്കും വ്യാപിക്കുന്നു. ചെങ്ങന്നൂരിലെ അനാഥാലയത്തിൽ ജസ്നയുടെ മൃതദേഹം ഒളിപ്പിച്ചിരിക്കുന്നതായി പോലീസിന് ലഭിച്ച കത്തിനെ തുടർന്നാണ് അന്വേഷണം ചെങ്ങന്നൂരിലേക്ക് വ്യാപിപ്പിച്ചത്.
അനാഥാലയ വളപ്പിലെ ചാണക സംഭരണിയിൽ മൃതദേഹം ഒളിപ്പിച്ചിരിക്കുന്നതായാണ് കത്തിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചാണക സംഭരണി പോലീസ് പരിശോധിച്ചു. 60 അടി നീളവും 20 അടി വീതിയുമുള്ള ചാണകകുഴിയിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
എല്ലിൻ കഷ്ണങ്ങൾ ഇവിടെ മുൻപ് കശാപ് ചെയ്ത പോത്തിന്റെയും കാളയുടേതുമാകാമെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.