കുളത്തുപ്പുഴ: ആറുവര്‍ഷമായി കുളത്തുപ്പുഴ അരിപ്പയില്‍ നടത്തിവരുന്ന ഭൂസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും അമാന്തം കാട്ടരുതെന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദു കൃഷ്ണ. മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം എംഎല്‍എയും വനം മന്ത്രിയുമായ കെ രാജുവിന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണം എന്നും ബിന്ദുകൃഷ്ണ ആവശ്യപെട്ടു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.എ ലത്തീഫിന്റെ നേതൃത്വത്തില്‍ അന്ന് തുടങ്ങിയ പ്രാദേശികസമരഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു ബിന്ദുകൃഷ്ണ. നിലവില്‍ പ്രതികൂല സാഹചര്യത്തില്‍ സമരം ചെയ്യുന്നവരുടെ സ്ഥി ദയനീയമാണ്.
അതുകൊണ്ട് തന്നെ ഭൂമി കണ്ടെത്തി നല്കി സമരം അടിയിന്തരമായി തന്നെ അവസാനിപ്പിക്കണം. ഇനിയും സമരം അവസാനിപ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി.
ബ്ലോക്ക് പ്രസിഡന്റ് ഏരൂര്‍ സുഭാഷ്, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി ഉണ്ണികൃഷ്ണന്, നേതാക്കളായ ഷീല സത്യന്, ലാലി തോമസ്, ബദറുദീന്‍ തുടങ്ങിയവരും ബിന്ദുകൃഷ്ണക്കൊപ്പം അരിപ്പയില്‍ എത്തിയിരുന്നു.</