അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ; കു​ടും​ബ​ശ്രീ ഇ​ട​പാ​ടു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണം

കൊ​ല്ലം: കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ടാ​ൻ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

കോ​ർ​പ​റേ​ഷ​ൻ നി​ല​വി​ൽ വ​ന്ന 2000മു​ത​ലു​ള്ള കു​ടും​ബ​ശ്രീ ഇ​ട​പാ​ടു​ക​ളാ​ണ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്യു​ക​യെ​ന്ന് മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു അ​റി​യി​ച്ചു.തെ​രു​വു​വി​ള​ക്ക് വി​ഷ​യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ചി​ന്ന​ക്ക​ട​യി​ൽ അ​ട​ക്കം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​ന്നെ യോ​ഗ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടു.

പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ചി​ന്ത എ​ൽ സ​ജി​ത് ഓ​രോ കൗ​ണ്‍​സി​ല​ർ​ക്കും അ​നു​വ​ദി​ച്ച തെ​രു​വു​വി​ള​ക്കു​ക​ളു​ടെ എ​ണ്ണം വാ​യി​ച്ച​ത് തെ​റ്റാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നു. ഇ​ത് അ​ൽ​പ നേ​രം ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. തെ​രു​വു​വി​ള​ക്ക് പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പൂ​ർ​ണ എ​ൽ​ഇ​ഡി സ്ഥാ​പി​ത കോ​ർ​പ്പ​റേ​ഷ​നാ​യി കൊ​ല്ലം മാ​റു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ല​ഭി​ക്കു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി. ഗ്രീ​ൻ ട്രി​ബ്യൂ​ണ​ലി​ലെ കേ​സു​ക​ളി​ൽ സി​റ്റി​ങ് ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.

പ​ള്ളി​മു​ക്ക് മാ​ർ​ക്ക​റ്റി​ലെ വൃ​ത്തി​യാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ലം പി​ടി​ച്ച​വ​രെ വി​ളി​ച്ചു വ​രു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ​ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം ​എ സ​ത്താ​ർ, ടി ​ആ​ർ സ​ന്തോ​ഷ് കു​മാ​ർ, ആ​നേ​പ്പി​ൽ ഡോ. ​ഡി സു​ജി​ത്, ഗീ​താ​കു​മാ​രി അം​ഗ​ങ്ങ​ളാ​യ എ ​കെ ഹ​ഫീ​സ്, ജെ ​സൈ​ജു, ബി ​ശൈ​ല​ജ, ഉ​ദ​യ സു​കു​മാ​ര​ൻ, എം ​നൗ​ഷാ​ദ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts