ഓട്ടോയിൽ കയറിയ വിദ്യാർഥിനിയോട് ഡ്രൈവറുടെ അശ്ലീ​ല സംഭാഷണവും പെരുമാറ്റവും; യുവതിയുടെ പരാതിയിൽ ഡ്രൈവർ അൻഷാദ് അറസ്റ്റിൽ

ആ​ലു​വ: ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. ചു​ണ​ങ്ങം​വേ​ലി രാ​ജ​ഗി​രി ആ​ശു​പ​ത്രി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ക​ല്ലു​വെ​ട്ടി​പ്പ​റ​ന്പ് അ​ൻ​ഷാ​ദി​നെ (25) യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി​ശാ​ൽ ജോ​ണ്‍​സ​ണും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സ് ഇ​റ​ങ്ങി​യ ശേ​ഷം പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​ശ്ലീ​ല ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി ആ​ലു​വ ഈ​സ്റ്റ്, എ​ട​ത്ത​ല സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ത്ത് മോ​ഷ​ണം, ഓ​ട്ടോ മോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് ആ​ലു​വ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts