സംവിധായകന്‍ ആവശ്യപ്പെട്ടു, നടിക്ക് നഗ്നരംഗത്തില്‍ അഭിനയിക്കേണ്ടി വന്നത് ഏഴുതവണ!

സംവിധായകന്‍ അനുരാഗ് കശ്യപ് ഒരുക്കുന്ന സേക്രഡ് ഗെയിംസില്‍ നടി കുബ്ര സെയ്തിന് ഒരു നഗ്‌നരംഗം അഭിനയിക്കേണ്ടി വന്നത് ഏഴുതവണ. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് കുബ്ര ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തില്‍ ചുക്കോ എന്ന ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെയാണ് കുബ്ര അവതരിപ്പിച്ചത്.

‘ഓഡിഷനു ചെന്നപ്പോള്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് നഗ്‌നയായി അഭിനയിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ എത്ര മനോഹരമായാണ് അതു ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു വലിയ ടീമിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മോശമായി ചിത്രീകരിക്കില്ല.

അദ്ദേഹം എന്നെ കൊണ്ട് ആ രംഗം ഏഴു തവണ അഭിനയിപ്പിച്ചു. ക്ഷമിക്കണം, ഞാന്‍ നിന്നെ കൊണ്ട് ഈ രംഗം പല തവണ ചെയ്യിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്നോടു ദേഷ്യം തോന്നേണ്ട, ഒന്നൂകൂടി ചെയ്യൂ’ എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു’-കുബ്ര അഭിമുഖത്തില്‍ പറഞ്ഞു.

2006ല്‍ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ ഇതേ പേരിലുള്ള ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് സേക്രഡ് ഗെയിംസ് ഒരുക്കുന്നത്. 1980-90 കാലഘട്ടത്തില്‍ മുംബൈയില്‍ അധോലോക സംഘങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ ഇതിവൃത്തം.

Related posts