അ​ഭി​മ​ന്യു വ​ധം; മു​ഖ്യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ

കോ​ഴി​ക്കോ​ട്: അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട് 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും മു​ഖ്യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക​യി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. സ​ച്ചി​ൻ​ദേ​വ്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ എ​സ്എ​ഫ്ഐ​ക്ക് പ​രാ​തി​യി​ല്ലെ​ന്നും സ​ച്ചി​ൻ​ദേ​വ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത​ക്കു​റ​വു​ള്ള​താ​യി തോ​ന്നി​യി​ട്ടി​ല്ല. തീ​വ്ര​വാ​ദ ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കേ​സ് അ​തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് കേ​സി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മം ന​ട​ന്ന അ​ന്ന് ത​ന്നെ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ കേ​സി​ൽ മ​ഖ്യ​പ​ങ്ക് വ​ഹി​ച്ച​വ​ർ ത​ന്നെ​യാ​ണെ​ന്നും സ​ച്ചി​ൻ​ദേ​വ് പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ ത​ന്നെ പോ​ലീ​സി​ന് അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത് വി​ല​കു​റ​ച്ച് കാ​ണാ​ൻ എ​സ്എ​ഫ്ഐ ത​യ്യാ​റ​ല്ല.

പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ​യും എ​സ്ഡി​പി​ഐ​യു​ടെ​യും ഓ​ഫീ​സു​ക​ളി​ലും ക്യാ​ന്പു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ ക​ഴി​യി​ല്ല. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ ക​യ​റി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് അ​ന്വേ​ഷ​ണം ശ​രി​യാ​യി മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഭി​മ​ന്യു​വി​നെ കു​ത്തി വീ​ഴ്ത്തി​യ പ്ര​തി​യെ കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി കേ​സ​ന്വേ​ഷ​ണ​ത്തെ മു​ര​ടി​പ്പി​ക്കാ​ൻ എ​സ്എ​ഫ്ഐ​ക്ക് താ​ത്പ​ര്യ​മി​ല്ല. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ൽ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും സ​ച്ചി​ൻ​ദേ​വ് പ​റ​ഞ്ഞു.

Related posts