മന്ത്രിയുടെ ശ്രദ്ധയിലേക്ക്…പരിയാരം മെ​ഡി​ക്ക​ൽ കോ​ള​ജ് പരിസരം പാമ്പുകളുടെ താവളം;  എട്ടാംനില വരെ എത്താൻ വള്ളിപ്പടർപ്പ്;  ദുരിതം പേറി രോഗികളും കൂട്ടിരിപ്പുകാരും

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്തെ കാ​ടു​വെ​ട്ടി ശു​ചീ​ക​രി​ക്കാ​ത്ത​തി​ന്‍റെ ദു​രി​തം പേ​റു​കാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും. കാ​ട്ടു​വ​ള്ളി​ക​ളി​ലൂ​ടെ എ​ട്ടാ​മ​ത്തെ നി​ല​വ​രെ ക​ട​ന്നു​ക​യ​റു​ക​യാ​ണ് പാ​മ്പു​ക​ളും മ​റ്റ് ക്ഷു​ദ്ര​ജീ​വി​ക​ളും. പ​ല​ത​വ​ണ വി​ഷ​പ്പാ​മ്പു​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​ള​പ്പി​ലെ​യും പാ​മ്പു​ശ​ല്യം നി​ര​വ​ധി ത​വ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ദ​ന്ത​ല്‍ കോ​ള​ജ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കു​ക​ളു​ടെ പ​രി​സ​രം മു​ഴു​വ​നും കാ​ടു​ക​ള്‍ പ​ട​ര്‍​ന്നു​ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യെ​ല്ലാം വ​ലി​യ​തോ​തി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പ​വു​മു​ണ്ട്.

കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന കാ​മ്പ​സും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ച്ച് പൂ​ന്തോ​ട്ടം നി​ര്‍​മി​ച്ച് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം എം.​വി.​രാ​ഘ​വ​ന്‍ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​നാ​യ കാ​ല​ത്തു​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നാ​യി ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, അ​ന്ന് നി​ര്‍​മി​ച്ച പൂ​ന്തോ​ട്ട​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ കാ​ഴ്ച വേ​ദ​നാ​ജ​ന​ക​മാ​ണ്. ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ഒ​രു ഇ​ക്കോ​പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ നി​ര്‍​മി​ക്ക​ണ​മെ​ന്നും ഉ​പ​യോ​ഗ​ശു​ന്യ​മാ​യ മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ക​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​രി​യാ​രം വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​സ്.​ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts