പൊന്നാനി അഴിമുഖത്ത് ഒഴുക്കിൽപ്പെട്ടു 11  വള്ളങ്ങൾ കാണാതായി ; അഞ്ചിലധികം വള്ളങ്ങൾ പൂർണമായും തകർന്നു; കടലോരവാസികൾ ഭീതിയിൽ;

ചങ്ങരംകുളം: ശക്തമായ ഒഴുക്കിൽപ്പെട്ടു പൊന്നാനിയിൽ 11 ഓളം വള്ളങ്ങൾ കാണാതായി. ഇന്നലെ രാത്രിയോടെ പൊന്നാനി അഴിമുഖത്താണ് ശക്തമായ കാറ്റും മഴയും മൂലം വള്ളങ്ങൾ ഒഴുക്കിൽപ്പെട്ടത്. പൊന്നാനി പടിഞ്ഞാറെക്കര അഴിമുഖത്ത് വടം കൊണ്ടു കെട്ടിയിട്ട വള്ളങ്ങളാണ് ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായത്.

തെരച്ചിലിൽ ഏതാനും വള്ളങ്ങൾ കണ്ടെടുത്തു. അഞ്ചിലധികം വള്ളങ്ങൾ പൂർണമായും തകർന്ന നിലയിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചിലതെല്ലാം കടലിൽ മുങ്ങിത്താണു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പ്രദേശത്തെ കടലാക്രമണങ്ങൾ രൂക്ഷമായത് കടലോരവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.

Related posts