പ​ള്ളി​പ്പു​റ​ത്തി​ന്‍റെ മെ​ഗാ ഫു​ഡ്പാ​ർ​ക്ക് നിർമാണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ;  പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടാകുമെന്ന് പഞ്ചായത്ത്

പ​ള്ളി​പ്പു​റം: പ​ള്ളി​പ്പു​റ​ത്തെ വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ 65 ഏ​ക്ക​ർ സ്ഥ​ല​ത്ത് കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മെ​ഗാ​ഫു​ഡ് പാ​ർ​ക്ക് ഉ​യ​രു​ന്നു. പ​ള്ളി​പ്പു​റ​ത്ത് വ്യ​വ​സാ​യ വി​പ്ല​വം സാ​ധ്യ​മാ​ക്കു​ന്ന ഫു​ഡ്പാ​ർ​ക്കി​ൽ 15ഓ​ളം ക​ന്പ​നി​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്. 20ൽ ​അ​ധി​കം യൂ​ണി​റ്റു​ക​ളാ​ണ് ഫു​ഡ്പാ​ർ​ക്കി​ൽ ഉ​ണ്ടാ​വു​ക.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​യ 70 കോ​ടി രൂ​പ, കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗ്രാ​ൻ​ഡാ​യ 50 കോ​ടി രൂ​പ,ബാ​ങ്ക് വാ​യ്പ 10 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ 130 കോ​ടി രൂ​പ​യാ​ണ് ഫു​ഡ് പാ​ർ​ക്കി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ക്കി​നാ​യി ന​ൽ​കി​യ 65 ഏ​ക്ക​ർ സ്ഥ​ല​ത്തി​ന് പു​റ​മെ വൈ​ദ്യു​തി​യും വെ​ള​ള​വും റോ​ഡും ഉ​ൾ​പ്പെടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ സം​രം​ഭ​ക​ർ​ക്കാ​യി ന​ൽ​കു​മെ​ന്ന​തും പാ​ർ​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

2017 ജൂ​ണ്‍ 11 ന് നി​ർ​മാ​ണം ആ​രം​ഭി​ച്ച ഫു​ഡ്പാ​ർ​ക്കി​ൽ ഏ​റെ​യും സ​മു​ദ്ര​ഭ​ക്ഷ്യ ഉ​ൽ​പ്പന്ന​ങ്ങ​ളു​ടെ യൂ​ണി​റ്റു​ക​ളാ​ണ് ഉ​ണ്ടാ​കു​ക. യൂ​ണി​റ്റു​ക​ൾ​ക്കാ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കേ​ണ്ട ചു​മ​ത​ല സം​രം​ഭ​ക​ർ​ക്കു ത​ന്നെ​യാ​ണ്. മൂ​ന്നു മു​ത​ൽ ആ​റു​കോ​ടി രൂ​പ വ​രെ​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് സം​രം​ഭ​ക​ർ​ക്കു​ള്ള ചെ​ല​വ്.

സ​മു​ദ്ര ഭ​ക്ഷ്യ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പാ​ഴാ​ക്കു​ന്ന​ത് ത​ട​യാ​നും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭ്യ​മാ​ക്കാ​നും ഫു​ഡ് പാ​ർ​ക്ക് ല​ക്ഷ്യം വ​യ്ക്കു​ന്നു. സ​മു​ദ്ര ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി​യെ മു​ന്നോ​ട്ടു ന​യി​ക്കാ​നും ഉ​ണ​ർ​വ് പ​ക​രു​വാ​നും ഫു​ഡ്പാ​ർ​ക്ക് കൊ​ണ്ട് സാ​ധി​ക്കും. കോ​ൾ​ഡ് സ്റ്റോ​റേ​ജ് ഉ​ൾ​പ്പെടെ​യു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഫു​ഡ്്പാ​ർ​ക്കി​ൽ ഉ​ണ്ട്.

ഫു​ഡ് പാ​ർ​ക്കി​നാ​യു​ള്ള ജ​ല​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.2019 മാ​ർ​ച്ചോ​ടെ ഫു​ഡ്പാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക്ഷ​മ​മാ​കും. ഫു​ഡ്പാ​ർ​ക്ക് വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്ന് ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ പ​റ​ഞ്ഞു.

പ​ള്ളി​പ്പു​റ​ത്തി​ന് അ​ല​ങ്കാ​ര​മാ​യ മ​ല​ബാ​ർ സി​മ​ന്‍റ്സ്, എ​ൻ​ജി​​യ​റിം​ഗ് കോ​ള​ജ്, എ​ന്നി​വ​യ്ക്ക് സ​മീ​പ​മാ​ണ് ഫു​ഡ് പാ​ർ​ക്ക്. കെഎ​സ്ഐ​ഡി​സി​യു​ടെ 300 ഏ​ക്ക​ർ വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നോ​ടു ചേ​ർ​ന്ന് ഇ​ൻ​ഫോ​പാ​ർ​ക്കി​നു ശേ​ഷം ഫു​ഡ്പാ​ർ​ക്ക് കൂ​ടി വ​രു​ന്ന​തോ​ടെ പ​ള്ളി​പ്പു​റം വ്യ​വ​സാ​യി​ക​ളു​ടെ പ​റു​ദീ​സാ​യാ​യി മാ​റും.

Related posts