അമ്പടി അമ്പളി… സ്കൂൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ യുവതി പിടിയിൽ; തിരുവനന്തപുരത്ത് നടന്ന സംഭവമിങ്ങനെ…

തിരുവനന്തപുരം: സ്കൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ യു​വ​തി പി​ടി​യി​ൽ. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ മാ​റ​ന​ല്ലൂ​ർ വി​ല്ലേ​ജി​ൽ ക​ല്ലു​മ​ല വീ​ട്ടി​ൽ അ​മ്പി​ളി (44 )യാണ് അ​റ​സ്റ്റി​ല​ായത്. നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വൈ .​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​ഴു​തൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​നിടെയാണ് ഇവരെ പിടിക ൂടിയത്. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

പെ​രു​മ്പ​ഴു​തൂ​ർ, മാ​മ്പ​ഴ​ക്ക​ര, മ​റ​ന​ല്ലൂ​ർ ഭാ​ഗ​ത്തെ കഞ്ചാ​വ് മാ​ഫി​യ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഷാ​ഡോ ടീ​മി​നെ രൂ​പീ​ക​രി​ച്ച​താ​യി സി.​ഐ അ​റി​യി​ച്ചു. റെ​യ്ഡി​ൽ, ഇ​ൻ​സ്പെ​ക്ട​ർ കോ​മ​ള​ൻ, പ്രി​വന്‍റീവ് ഓഫീ​സ​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, ഷാ​ജി​കു​മാ​ർ, സി.​ഇ.​ഒ.​മാ​രാ​യ, വി​ജേ​ഷ്, ഹ​രി​കു​മാ​ർ , വി​ശാ​ക്, സു​ബാ​ഷ് ,ബി​ജു​കു​മാ​ർ, ന​വാ​സ്, ഇ​ന്ദു​ലേ​ഖ, സോ​ണി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts