തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിന്റെ വിധി പറയുന്നത് കോടതി മാറ്റിവച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 19ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
2017 ജൂൺ 19ന് ആരംഭിച്ച വിചാരണ കഴിഞ്ഞ ആഴ്ച്ച പൂർത്തിയാക്കിയിരുന്നു.ഡിവൈഎസ്പി ഇ കെ.സാബു, സർക്കിൾ ഇൻസ്പെക്ടർ ടി.അജിത്കുമാർ,ഹരിദാസ് കോൺസ്റ്റബിൾമാരായ ജിതകുമാർ,ശ്രീകുമാർ ,സോമൻ എന്നിവരാണ് കേസിലെ പ്രതികൾ.
2005 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 1.30 നാണ് ശ്രീകണ്ശ്വേരം പാർക്കിൽ നിന്നും ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമാണ് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്