ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് കൈഫ് പറഞ്ഞു. പറക്കും ഫീൽഡിംഗിലൂടെ ആരാധകരെ സൃഷ്ടിച്ച കൈഫ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലാതായിട്ട് 12 വർഷം പിന്നിട്ടു.
മുപ്പത്തിയേഴുകാരനായ താരം ഇന്ത്യക്കായി 13 ടെസ്റ്റും 125 ഏകദിനങ്ങളും കളിച്ചു. ലോര്‍ഡ്സിൽ 2002 ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച 87 റണ്‍സ് പ്രകടനമാണ് കൈഫിന്റെ കരിയറിലെ മികച്ച പ്രകടനം.