അമലനഗർ: കുട്ടികൾക്കെതിരായ ലൈംഗിക പീഡനം കൂടുതൽ തൃശൂരിലാണെന്ന് ചൈൽഡ് വെ ൽഫയർ കമ്മിറ്റി ചെയർമാൻ പി.ഒ. ജോർജ്. പെണ്ഭ്രൂണഹത്യക്കെ തിരേ തൃശൂർ ഗൈനക്കോളജി സൊസൈറ്റിയും അമല സോഷ്യ ൽ വർക്ക് വിഭാഗവും നടത്തിയ ബോധവത്കരണ പരിപാടി ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം എണ്ണൂറിലേറെ ശിശു ലൈംഗിക പീഡന കേസുകൾ തൃശൂർ ജില്ലയിൽ റിപ്പോർട്ടു ചെയ്തെന്നു ജോർജ് പറഞ്ഞു. കുട്ടികൾക്ക് കൗണ്‍സിലിംഗ് നൽ കണമെന്നും അദ്ദേഹം നിർദേ ശിച്ചു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോ. ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. തോമസ് വാഴക്കാല, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. പി.എസ്. രമണി, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വി.കെ. പാർവതി, ഗൈനക്കോളജിസ്റ്റ് ഡോ. പ്രമീള മേനോൻ എന്നിവർ പ്രസംഗിച്ചു.