തൃശൂർ: നാടൻ ജൈവ പച്ചക്കറി ഇനങ്ങൾ കണ്ടപ്പോൾ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനു സന്തോഷം. പട്ടിക്കാട്ടെ കർഷകർ വിളയിച്ചെടുത്ത പച്ചപ്പയറും പാവയ്ക്കയും റന്പൂട്ടാൻ പഴവും മന്ത്രി വാങ്ങുകയും ചെയ്തു. മിഷൻ ക്വാർട്ടേഴ്സിൽ തോപ്പ് സ്റ്റേഡിയത്തിനു മുൻവശത്ത് ആരംഭിച്ച ഇക്കോഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി സുനിൽകുമാർ.
കർഷകരുടെ ജൈവ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലൊത ആവശ്യക്കാർക്കു നൽകുന്നതിനെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തു ജൈവപച്ചക്കറി ഉൽപാദനം സംസ്കാരമായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെയും ആത്മയുടേയും നേതൃത്വത്തിലാണ് ഇക്കോഷോപ്പ് പ്രവർത്തനം ആരംഭിച്ചത്.
ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ എം.പി. വിൻസെന്റ് അധ്യക്ഷത വഹിച്ചു. ഇസാഫ് ഡയറക്ടർ അലോക് പോൾ തോമസ്, ആത്മ പ്രോജക്ട് ഡയറക്ടർ എ. കല, മുൻ മേയർ ഐ.പി. പോൾ, കോർപറേഷൻ കൗണ്‍സിലർമാരായ ജോർജ് ചാണ്ടി, ടി.ആർ. സന്തോഷ്, അർബൻ ബാങ്ക് ചെയർമാൻ പോൾസണ്‍ ആലപ്പാട്ട, കൃഷി ഓഫീസർ രമാദേവി, ഒല്ലൂക്കര എഡിഎ ബീന മാത്യു, ഡോ. സെബി വർഗീസ്, വി.എസ്. റോയ്, ഡയറക്ടർമാരായ എം.യു. മുത്തു, ശശീന്ദ്രൻ കുണ്ടുവാറ എന്നിവർ പ്രസംഗിച്ചു.