ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ അടച്ചിട്ടിരുന്ന കെഎച്ച്ആർഡബ്ല്യുഎസ് വാർഡ് അടിയ ന്തര അറ്റകുറ്റപ്പണികൾ നടത്തി രോഗികൾക്ക് തുറന്നുകൊടുക്കുന്നതിനു നടപടികൾ സ്വീകരിച്ചതായി ബി.ഡി. ദേവസി എംഎൽഎ അറിയിച്ചു.
പേ വാർഡ് പ്രവർത്തനക്ഷമമാക്കുന്നതിനായി ബി.ഡി. ദേവസി എംഎൽഎ, മുനിസിപ്പൽ ചെയർ പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറന്പിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിജി സദാനന്ദൻ, കൗണ്‍സിലർ ഗീതാ സാബു, കെ എച്ച് ആർഡബ്ല്യുഎസ് എം.ഡി. അശോക്ലാൽ, റീജണൽ മാനേജർ സുധാകരപിള്ള, അസി. എൻജിനീയർ കെ.നൗഷാദ് സുരേഷ് തുടങ്ങിയവർ വാർഡ് സന്ദർശിച്ച് പോരായ്മകൾ വിലയിരുത്തുകയും അടിയന്തര അറ്റകുറ്റപ്പണികൾ 30നകം പൂർത്തീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ഇലക്ട്രിക് വർക്കുകൾ, പ്ലംന്പിംഗ്, ഡ്രൈനേജ് സൗകര്യങ്ങൾ, കട്ടിലുകൾ, കിടക്കകൾ എന്നിവ നവീകരിക്കൽ തുടങ്ങിയ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാനും തീരുമാനിച്ചു. ചുവരുകൾ ടൈൽസ് ഇടുന്നതിനായി നടപടി സ്വീകരിക്കുമെന്നും എം.ഡി. അശോക്ലാൽ അറിയിച്ചു.
ആഗസ്റ്റ് ആദ്യം വാർഡ് രോഗികൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്നു അധികൃതർ അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് വാർഡ് തുറക്കുന്നതിനാവശ്യമായ അടിയന്തര ആവശ്യങ്ങൾ വിശദീകരിച്ചു.
സാണ്ടർ കെ. തോമസ് അനുസ്മരണം ഇന്ന് ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി സാമൂഹ്യ പ്രവർത്തകനുമായിരുന്ന സാണ്ടർ കെ.തോമസ് ആറാമത് അനുസ്മരണം ഇന്നു വൈകീട്ട് നാലിനു ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ നടത്തും. ജനതാദൾ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുമെന്ന് അനുസ്മരണ കമ്മിറ്റി ചെയർമാൻ എം.സി.ആഗസ്തി അറിയിച്ചു