തായ്‌ലൻഡിലെ ഗുഹയിൽ കുട്ടികൾ കുടുങ്ങിയത് സിനിമയാകുന്നു

ഫു​ട്ബോ​ൾ ടീ​മി​ലെ പ​ന്ത്ര​ണ്ട് കു​ട്ടി​ക​ളും ഒ​രു കോ​ച്ചും തായ്‌ലൻഡിലെ ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ​ത് ഞെ​ട്ട​ലോ​ടെ​യാ​ണ് ലോ​കം വാ​യി​ച്ച​റി​ഞ്ഞ​ത്.

ഒ​രു​ത​രി വെ​ളി​ച്ചം പോ​ലും ക​ട​ന്നു വ​രാ​ത്ത ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ ആ ​ഗു​ഹ​യി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി അ​വ​രെ പു​റ​ത്തെ​ത്തി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് പൊ​തി​യു​ക​യാ​ണ് ലോ​കം. ഇ​പ്പോഴി​താ ഈ ​അ​പ​ക​ടം സി​നി​മ​യാ​കു​ക​യാ​ണ്.

ഹോ​ളി​വു​ഡ് സി​നി​മ നി​ർ​മാ​ണ ക​മ്പ​നി​യാ​യ പ്യൂ​വ​ർ ഫ്ലി​ക്സി​ന്‍റെ ഉ​ട​മ മൈ​ക്ക​ൽ സ്കോ​ട്ടാ​ണ് കു​ട്ടി​ക​ൾ ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ദി​ന​ങ്ങ​ളെ ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. മൈ​ക്ക​ൽ സ്കോ​ട്ടും സം​ഘും താ​യ്‌ലൻ​ഡി​ലെ ഈ ​ഗു​ഹ​യി​ൽ എ​ത്തി​യി​രു​ന്നു.

മാ​ത്ര​മ​ല്ല ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഗു​ഹ​യ്ക്കു​ള്ളി​ലെ രം​ഗ​ങ്ങ​ൾ പ്ര​മു​ഖ താ​ര​ങ്ങ​ളെ വെ​ച്ച് പി​ന്നീ​ട് ചി​ത്രീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ലോ​ക​ജ​ന​തയെ മു​ഴു​വ​ൻ അ​മ്പ​ര​പ്പി​ച്ച ഈ സംഭവ‌ം ബിഗ് സ്ക്രീ​നി​ൽ കാ​ണു​മ്പോ​ൾ സി​നി​മാ പ്രേ​മി​ക​ളെ ഞെ​ട്ടി​പ്പി​ക്കു​മെ​ന്ന് സം​ശ​യം വേ​ണ്ട.

Related posts