മുംബൈയിലെ ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് എന്ന സ്ഥാപനത്തിൽ മുപ്പത്തിയാറ് അണലി കുഞ്ഞുങ്ങൾ ജനിച്ചു. വിഷകാരികളായ പാമ്പുകളിൽ പരീക്ഷണം നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യത്തെ സ്ഥാപനങ്ങളിൽ ഒന്നാണ് ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട്. മാത്രമല്ല വിഷകാരികളായ പാമ്പുകളെ സംരക്ഷിക്കുവാൻ ലൈസൻസുള്ള രാജ്യത്തെ രണ്ടു സ്ഥാപനങ്ങളിൽ ഒന്നാണ് ഹാഫ്കൈൻ.
ജൂണ്‍ മാസത്തിലെ അവസാനവാരം മഹാരാഷ്ട്രയിലെ ബരസതി ജില്ലയിൽ നിന്നുമാണ് പെണ് വർഗത്തിൽപ്പെട്ട ഒരു അണലി പാമ്പിനെ പിടികൂടിയത്. ഹാഫ്കൈനിൽ ഇത്രയും അണലി കുഞ്ഞുങ്ങൾ ജനിച്ചതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടെന്ന് സ്ഥാപന മേധാവി ഡോ. നിഷിഗന്ധ്ഗ നായിക് അറിയിച്ചു. അമ്മയും മുപ്പത്തിയാറ് കുഞ്ഞുങ്ങളും പൂർണ ആരോഗ്യമായിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സാധാരണ ഒരു സമയം ഇരുപത് മുതൽ മുപ്പത് വരെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നവരാണ് അണലിപാമ്പുകൾ. ഇവരിൽ അക്രമണ സ്വഭാവം വളരെ കൂടുതലുമാണ്. അമ്മയേയും കുഞ്ഞുങ്ങളെയും വനത്തിൽ തുറന്നു വിടുന്നതു സംബന്ധിച്ചുള്ള ചർച്ചയിലാണ് ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ടും മഹാരാഷ്ട്ര വനംവകുപ്പ് അധികൃതരും