തൃശൂർ: ഒപി ചികിത്സ ഉറപ്പുവരുത്താതെ സൗജന്യ ചികിത്സാ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കൗണ്‍സിൽ യോഗം പ്രഖ്യാപിച്ചു. സൗജന്യ ചികിത്സാ പദ്ധതി ഉടൻ നടപ്പിലാക്കുക, കുടിശികയായ ഡിഎ അനുവദിക്കുക, ശന്പള, പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് ഏഴിന് ധർണ നടത്താൻ യോഗം തീരുമാനിച്ചു.
കെഎസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കുരുക്കൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എം.സി. പോളച്ചൻ, ജില്ലാ ട്രഷറർ വി.കെ. ജയരാജൻ, കെഎസ്എസ്പിഎ നേതാക്കളായ കെ.ബി. ജയറാം, കെ.ജി. ഉണ്ണികൃഷ്ണൻ, പി.എസ്. സുന്ദരൻ, എം.എ. മുഹമ്മദ് അലി, എം.കെ. കുമാരൻ, കെ.ജി. നാരായണൻ, വി. സുകുമാരൻ, പി.എ. ജനാർദ്ദനൻ, എൻ.ഡി. ഈനാശു, വി.സി. ജോണ്സണ്, എം.കെ. വസുന്ധര, എം.ആർ. റോസിലി, സി.കെ. മണി, വി.ആർ. ജഗദീശൻ, സി.എച്ച്. രാജേന്ദ്രപ്രസാദ്, പി.എൻ. മോഹനൻ, ടി.എസ്. കാർത്തികേയൻ, ടി.കെ. അനഘദാസൻ, സി.ടി. കൊച്ചുമാത്യു, സി.എ. ജോസഫ്, തോംസണ്‍ വാഴപ്പിള്ളി, എ.കെ. കോമളൻ, കെ. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.