തിരുവനന്തപുരം: കാലവർഷം കനത്തതോടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ സർക്കാർ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. അമേരിക്ക സന്ദർശിക്കുന്ന മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെയാണ് യോഗത്തെ അഭിസംബോധന ചെയ്യുന്നത്.
ജില്ലാ കളക്ടർമാരുമായും മുഖ്യമന്ത്രി ചർച്ച നടത്തും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും യോഗത്തിൽ പങ്കെടുക്കും.