രാഷ്ട്രദീപിക വാർത്ത തുണയായി;  ഒടുവിൽ  ഐ​സി​എ​ച്ച് അധികൃതർ വൈദ്യുതി ബില്ല് അടിച്ചു;  കുട്ടികളുടെ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിച്ചുതുടങ്ങി

ഗാ​ന്ധി​ന​ഗ​ർ: ഒ​ടു​വി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ കു​ടി​യ ശ​ക്തി​യു​ള്ള ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി 1.75 ല​ക്ഷം രൂ​പ ഐ​സി​എ​ച്ച് അ​ധി​കൃ​ത​ർ കെഎ​സ്ഇ​ബി​യി​ൽ അ​ട​ച്ചു. അ​ടു​ത്ത ദി​വ​സം ത​ന്നെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചാ​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളും പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി ക​ഴി​ഞ്ഞ് കി​ട​ത്തു​ന്ന വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം നി​ശ്ച​ല​മാ​കും. ഇ​ങ്ങ​നെ ര​ണ്ടു തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളും നി​ശ്ച​ലമാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന സം​ഭ​വം വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈ​ദ്യു​തി നി​ല​ച്ചാ​ൽ പ​ക​രം സം​വി​ധാ​ന​മാ​യ ജ​ന​റേ​റ്റ​ർ ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പ​ക​രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റി​ന് അ​ഞ്ചു കെ ​വി ശ​ക്തി മാ​ത്ര​മേ ഉ​ണ്ടാ​യി​രുന്നു​ള്ളൂ ഇ​തി​നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​യോ​ജ​നം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ൻ​സ​ർ വാ​ർ​ഡി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ​യി​രു​ന്ന 168 കെ​വി ശ​ക്തി​യു​ള്ള ജ​ന​റേ​റ്റ​ർ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്ക് ന​ല്കി​യ​ത്. ജ​ന​റേ​റ്റ​ർ മാ​റ്റി സ്ഥാ​പി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടെങ്കിലും പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ കെ ​എ​സ് ഇ ​ബി​യോ ഐ​സി​എ​ച്ച് അ​ധി​കൃ​ത​രോ ത​യ്യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് ജ​ൂണ്‍ 25 ന് ​രാ​ഷ്‌ട്രദീ​പി​ക ഈ ​വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തി​നു ശേ​ഷം 1.75 ല​ക്ഷം രൂ​പ നി​ല​വി​ലു​ള്ള ലൈ​ൻ മാ​റ്റി ശ​ക്തി കു​ടി​യ പു​തി​യ ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഐ​സി​എ​ച്ച് അ​ധി​കൃ​ത​രോ​ട് കെ ​എ​സ് ഇ ​ബി ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല.

ഈ ​വി​വ​രം വീ​ണ്ടും രാ​ഷ്‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ണം അ​ട​യ്ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യ്യാ​റ​ായ​ത്. പ​ണം അ​ട​ച്ചി​ട്ടു​ള്ള​തി​നാ​ൽ എ​ത്ര​യും വേ​ഗം ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ ​എ​സ് ഇ ​ബി അ​റി​യി​ച്ച​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts