തിരുവനന്തപുരം: 20 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ കുറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും 19ന് വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
അത് വീണ്ടും കനത്ത മഴയ്ക്ക് ഇടയാക്കും. ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണു കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം. സംസ്ഥാനത്ത് ഇതുവരെ 16 ശതമാനം അധികമഴയാണ് ഇതിനോടകം ലഭിച്ചത്.