പാലപ്പിള്ളി : നമ്മുടെ വനസമ്പത്തിന്റെ യഥാർത്ഥ ഉടമസ്ഥരും സംരക്ഷകരും കാടിന്റെ മക്കളായ ആദിവാസി സമൂഹമാണന്നും ഇവ രണ്ടും സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ചുമതലയാണന്നും കേരളാ ഹൈക്കോടതി ജസ്റ്റീസ് പി. ഉബൈദ് പറഞ്ഞു.
വന സംരക്ഷണ നിയമമടക്കമുള്ള നിയമങ്ങൾ പ്രകൃതിയേയും ആദിവാസി സമൂഹത്തെയും സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണന്നും, എഴുതപ്പെട്ട നിയമങ്ങളേക്കാൾ പ്രകൃതി നിയമങ്ങൾ പാലിക്കാൻ നാം ശീലിച്ചാൽ പ്രകൃതിയെയും വരും തലമുറയെയും സംരക്ഷിക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിമ്മിനി ഡാമിൽ നടത്തിയ ഇക്കോലീഗൽ ക്യാന്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജ് ജി. ഗോപകുമാർ, വൈൽഡ് ലൈഫ് വാർഡൻ എ.ഒ. സണ്ണി, ചാലക്കുടി ഡിഎഫ്ഒ കീർത്തി, ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് ജോമോൻ ജോണ്, അഡ്വക്കേറ്റുമാരായ രാധാകൃഷ്ണൻ, പി.എ. ജെയിംസ്, കെ.എൻ. ബിന്ദു, കെ.വി. ജയിൻ, പി.ജി. .ജയൻ, വനംവകുപ്പ് ഉദ്യോഗസ്ഥരായ എം.എ. അനീഷ്, പ്രേം ഷമീർ, പ്രസാദ് എന്നിവർ ക്ലാസെടുത്തു
അഡ്വ: ജയന്തി സുരേന്ദ്രൻ, അഡ്വ. എം.എ. ജോയി, ജോളി ടീച്ചർ, ഷബീറ ഹുസൈൻ, മുഹമ്മദാലി കുയിലൻ തൊടി, സദാശിവൻ, ഗിരിജ ടീച്ചർ, പാലക്കാട് ഡിവൈഎസ്പി പി.ബി. പ്രശോഭ്, റിട്ടയേർഡ്, ഡിഎഫ്ഒ കെ.ടി. പയസ്സ്, അഡ്വ: എം.എ ജോയ്, അഡ്വ: കെ.ബി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.
ക്യാന്പ് അംഗങ്ങൾ വനപരിചയ യാത്ര നടത്തി. ചിമ്മിനി മേഖലയുടെ ടൂറിസം വികസന സാധ്യതകളെ ക്യാന്പ് ചർച്ചകൾ നടത്തി. ക്യാന്പഗംങ്ങൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അഡ്വ. രാകേഷ് ശർമ്മ, ഹോബി ജോളി, ഷാരോണ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.ട്രൈബൽ സ്ക്കൂളിലെ വിദ്യാർഥികൾക്ക് ഇരിഞ്ഞാലക്കട ജെസിഐ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കേരളാ വനം വന്യ ജീവി വകുപ്പിന്റെ കീഴിലുള്ള, ചിമ്മിനി വന്യജീവി സങ്കേതം, മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയും, ഇരിഞ്ഞാലക്കുട ബാർ അസോസിയേഷൻ, വി.കെ. രാജൻ മെമ്മോറിയൽ ലേബർ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാന്പ് സംഘടിപ്പിച്ചത്.