രഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ത്രില്ലർ ചിത്രം പ്രേതത്തിന് രണ്ടാംഭാഗമൊരുങ്ങുന്നു. ജോണ്‍ ഡോണ്‍ബോസ്ക്കോ എന്ന മെന്റലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ചത്. സംവിധായകൻ തന്നെയാണ് പുതിയ പ്രോജക്ടിനെ കുറിച്ചു പറഞ്ഞത്. എന്നാൽ ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ഷറഫുദ്ദീൻ, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രൻ, ധർമജൻ ബോൾഗാട്ടി തുടങ്ങിയ വലിയ താരനിരയാണ് ആദ്യഭാഗത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡ്രീംസ് ആൻഡ് ബിയോഡ്സിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയുമായിരുന്നു പ്രേതം നിർമിച്ചത്.