മുക്കം: ജില്ലയെ പിടിച്ചുകുലുക്കിയ നിപ്പാ വൈറസ് ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്ക് അവാർഡ് നൽകിയതിനെ ചൊല്ലി കൊടിയത്തൂരിൽ വിവാദം കനക്കുന്നു. അർഹരെ ഒഴിവാക്കി അനർഹർക്ക് അവാർഡ് നൽകിയതായാണ് പരാതി.
നിപ്പ വൈറസ് ബാധിച്ച് പഞ്ചായത്തിലെ മാട്ടു മുറിയിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഇതോടെ ജനങ്ങളാകെ ഭീതിയിലായപ്പോൾ പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പും നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ വ്യക്തിവിരോധത്തിന്റെ മാത്രം പേരിൽ ഒരു ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ തഴഞ്ഞതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചുള്ളിക്കാപറമ്പിൽ നടന്ന യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തല കറങ്ങി വീഴുന്ന അവസ്ഥ വരെയുണ്ടായി. ഞായറാഴ്ചകളിൽ പോലും വിശ്രമമില്ലാതെ കർമ്മനിരതനായ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ തഴഞ്ഞ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.