വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ ശാസ്താംപൂവ്വത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയിൽ എട്ടുമാസത്തോളമായി ഇരുട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് വെളിച്ചമെത്തിച്ച് വെള്ളിക്കുളങ്ങര ജനമൈത്രി പോലിസ്.
കോളനിയിലെ സുഭാഷ് ,രതീഷ് എന്നിവരുടെ രണ്ടുകുടംബങ്ങൾ ഒന്നിച്ചുതാമസിച്ചിരുന്ന വീട്ടിലേക്കാണ് പോലിസ് മുൻകൈയെടുത്ത് വെളിച്ചം എത്തിച്ചത്. ഈ വീട്ടിൽ നേരത്തെ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നു.
എന്നാൽ ഏതാനും മാസം മുന്പ് ഇടിമിന്നലിൽ മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡ് എന്നിവയും അനുബന്ധ സാമഗ്രികളും കേടുവന്നു. വന്യ ജീവികൾ വിഹരിക്കുന്ന കാടിനു നടുവിലെ കോളനിയിൽ വെളിച്ചമില്ലാതെ കഴിയുന്ന കുടുംബത്തിന്റെ ദുരിതം ശ്രദ്ധയിൽ പെട്ട എസ്.ഐ. എസ്.എൽ.സുധീഷ് മുൻകൈയെടുത്താണ് വയറിംഗ് സംവിധാനം ശരിയാക്കി ഇവർക്ക് വൈദ്യുതി പുസ്ഥാപിച്ചുനൽകിയത്.