കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജുജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുന്നത്. അടുത്ത മൂന്ന് ദിവസത്തിനകം കേന്ദ്രസംഘം കേരളത്തിലെത്തുമെന്നാണ് സൂചന.
പാർലമെന്റ് സമ്മേളനത്തിനിടെ ഇന്നസെന്റ് എംപിയോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്