പുതുക്കാട്: അളഗപ്പനഗർ എരിപ്പോട് വീട് തകർന്നു വീണ് അച്ചനും മകനും മരിച്ചു. ചേനക്കൽ അയ്യപ്പൻ (70) മകൻ ബാബു (45) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറോടെയാണ് വീട് തകർന്ന് കിടക്കുന്നത് അടുത്ത വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും, നാട്ടുകാരും നടത്തിയ തെരച്ചിലിൽ ആദ്യം അയ്യപ്പന്റെ മൃതദേഹവും പിന്നീട് ബാബുവിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പുലർച്ചെ സമീപത്തെ വീട്ടുകാർ എന്തോ തകർന്നു വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും വീട് തകർന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ല.
രാവിലെ മാത്രമാണ് വീട് തകർന്നത് കാണുന്നത്. വിവരമറിഞ്ഞ് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.