എടത്വ: മുറ്റത്തെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്കാരം ഇന്ന്. എടത്വ പഞ്ചായത്ത് 13-ാം വാർഡിൽ പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫിന്റെ മകൾ എയ്ഞ്ചൽ (രണ്ടര) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മകൾക്ക് മിഠായി നൽകിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് വീട്ടുമുറ്റത്ത് മുട്ടോളം വരുന്ന വെള്ളത്തിൽ കുട്ടി വീണത്.
കുട്ടിയെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടർന്നുള്ള തെരച്ചിലിൽ വീട്ടിൽ നിന്ന് 15 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടുകിട്ടിയത്. വീടിന് മുൻവശത്തെ ഇടത്തോട് കരകവിഞ്ഞ് പാടത്തേയ്ക്കുള്ള ഒഴുക്കിലാണ് മൃതദേഹം ഒഴുകിപോയത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പച്ച ചെക്കിടിക്കാട് ലൂർദ്ദ് മാത പള്ളിയിൽ. മാതാവ്: ബീന. സഹോദരി: ആൻ.