തൊ​ളി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​രത്തിന് നി​യ​മ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ  ന​ട​ത്തു​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പു​രു​ഷന്മാരു​ൾ​പ്പെ​ട്ട മാ​നേ​ജ്മെ​ന്‍റും വ​നി​ത​ക​ളാ​യ അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള​ള പ്ര​ശ്നം പൊ​തു​പ്ര​ശ്ന​മാ​യി മാ​റു​ന്ന​ത് ക​മ്മീ​ഷ​ൻ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​താ​യി സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സെ​പ്തം​ബ​റി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​ന​ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഷി​ജി ശി​വ​ജി​യും ഇ.​എം രാ​ധ​യും പൊ​തു​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ്വ​കാ​ര്യ​തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10 പേ​രി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ൽ ഇ​ന്േ‍​റ​ണ​ൽ കം​പ്ലെ​യ്ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.

അ​ദാ​ല​ത്തി​ൽ ജി​ല്ല​യി​ൽ സ​മാ​ന​മാ​യ ര​ണ്ടു കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. മ​റ്റ് ജി​ല്ല​ക​ളി​ലും സ​മാ​ന കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഫോ​ണി​ലൂ​ടേ​യും മ​റ്റും ത​ലാ​ഖ് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് മു​സ്ലീം സ​മു​ദാ​യ​ത്തി​ൽ പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ ദു​ര​വ​സ്ഥ​യി​ലാ​കു​ന്ന അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സ​മാ​ന​കേ​സു​ക​ൾ മൂ​ന്നെ​ണ്ണ​മാ​ണ് ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ​തെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

25 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്ന​ര​ല​ക്ഷ​വും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ത​ലാ​ഖ് ചൊ​ല്ലി​യ വി​ദ്യാ​സ​ന്പ​ന്ന​യാ​യ മു​സ്ലീം​പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യാ​ണ് അ​തി​ലൊ​ന്ന്. പെ​ണ്‍​കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ശി​പ്പി​ച്ച​തും ദു​ര​വ​സ്ഥ​യ്ക്ക്് ആ​ക്കം കൂ​ട്ടി​യ​താ​യി കേ​സ് പ​രി​ഗ​ണി​ച്ച​ശേ​ഷം ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​ന് ത​യ്യാ​റാ​യെ​ത്തി​യ ദ​ന്പ​തി​ക​ളെ ക​മ്മീ​ഷ​ന്‍റെ കൗ​ണ്‍​സി​ലി​ങ്ങി​ന് വി​ധേ​യ​മാ​കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

മൊ​ത്തം 98 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 39 എ​ണ്ണം തീ​ർ​പ്പാ​ക്കി. എ​ട്ടെ​ണ്ണം മ​റ്റ് വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്ക്് വി​ട്ടു. 25 കേ​സു​ക​ളി​ൽ ക​ക്ഷി​ക​ൾ എ​ത്തി​യി​ല്ല.26 എ​ണ്ണം അ​ടു​ത്ത അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്തി​ൽ അ​ഡ്വ. സി.​ര​മി​ക, അ​ഡ്വ.​കെ.​പി വി​ജ​യ​ല​ക്ഷ​മി, അ​ഡ്വ.​ടി.​ശോ​ഭ​ന, അ​ഡ്വ.​അ​ജ്ഞ​ന,കൗ​ണ്‍​സി​ല​ർ സ്റ്റെ​ഫി, വ​നി​ത സെ​ൽ പോ​ലീ​സ് കോ​ണ്‍​സ്റ്റി​ബി​ൾ​മാ​രാ​യ എ.​സ​ക്കീ​ന, എം.​ച​ന്ദ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts