ഡോക്ടറെ കാണിക്കാന്‍ കുഞ്ഞിനെയുമായി മുപ്പതുകാരി വീടുവിട്ടിറങ്ങി, ചീട്ടിനുപകരം കൈയില്‍ എടുത്തത് 25 പവന്‍ സ്വര്‍ണ്ണം, എടപ്പാളില്‍ നടന്നത്

കുഞ്ഞിനെ ഡോക്ടറെ കാണിക്കുന്നതിനായി പോയ വീട്ടമ്മയെയും കുട്ടിയെയും കാണാതായിട്ട് ആഴ്ച രണ്ടായി. എടപ്പാള്‍, വട്ടക്കുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് പ്രവാസിയുടെ ഭാര്യയാ മുപ്പതുകാരിയെയും ഒന്നര വയസ്സുള്ള മകനെയുമാണ് കാണാതായത്. പോലീസ് അന്വേഷണം നടത്തിയിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ആറാംതീയതി മൂന്നു മണിയ്ക്ക് കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ല. വീട്ടുകാരുടെ തിരച്ചിലില്‍ 25 പവന്‍ സ്വര്‍ണ്ണവും വസ്ത്രവും പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാം കൊണ്ടുപോയതായി മനസിലായി.

ഇവരുടെ മൊബൈല്‍ ചാറ്റിങ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് സ്വദേശിയെ സംശയമുണ്ട്. ഇവരുടെ രണ്ടുപേരുടേയും ഫോണ്‍ സ്വിച്ച് ഓഫാണ്.

Related posts