വടക്കഞ്ചേരി: കുതിരാനിൽ റോഡിന്റെ ദൂരവസ്ഥ കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരേ രൂക്ഷവിമർശനം. നാഷണൽ ഹൈവേ അതോറിറ്റിയും കരാർകന്പനിയും രണ്ടു ജില്ലകളിലൂടെയുള്ള ദേശീയപാതയെ കുരുതിക്കളമാക്കുന്പോഴും സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന അനങ്ങാപ്പാറനയം ന്യായീകരിക്കാനാകില്ല.
സംസ്ഥാന സർക്കാരിന്റെ മതിയായ സമ്മർദമുണ്ടെങ്കിൽ പാതക്ക് ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്നും ചെയ്തില്ലെങ്കിലും വേനലിൽതന്നെ കുഴികൾ നിറഞ്ഞ കുതിരാൻ ഭാഗം റീടാറിംഗ് നടത്തുന്നതിനു നടപടി സ്വീകരിച്ചാൽ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും വഴിയിൽ കുടുങ്ങുന്നത് ഒഴിവാക്കാമായിരുന്നു.
തൃശൂർ, പാലക്കാട് ജില്ലകളിലെ എംഎൽഎമാരോ എംപിമാരോ മന്ത്രിമാർപോലും ജനങ്ങളുടെ ദുരിതം കാണുന്നില്ല.
രണ്ടു ജില്ലയിൽ നിന്നായി മൂന്നു മന്ത്രിമാർ ഉണ്ടെങ്കിലും ഇത്രയും പ്രധാനപ്പെട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപ്പെടുന്നില്ല.