കരുനാഗപ്പള്ളി: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ 25 നകം കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിലെത്തി കാര്‍ഡ് മാറ്റി മറ്റു നിയമപരമായ നടപടികള്‍ ഒഴിവാക്കുന്നതിനുള്ള അവസാനത്തെ അവസരം പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും അറിയിച്ചു.
മുന്‍ഗണന കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക്, സഹകരണ ബാങ്ക്, പൊതുമേഖലാ ജീവനക്കാര്‍, സര്‍ക്കാര്‍ പെന്‍ഷണേഴ്സ്, 1000 ചതുരശ്രഅടിയ്ക്കുമേല് വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, 25000 നു മുകളില്‍ മാസവരുമാനമുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും.
26 മുതല്‍ ഇതിനെ സംബന്ധിച്ച് കരുനാഗപ്പള്ളി താലൂക്കില്‍ പരിശോധന ആരംഭിക്കും. കൂടാതെ അനര്ഹരായിട്ടുള്ളവരുടെ പേര് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് 0476 2620238, 9188527342, 9188527432, 9188527433 എന്നീ നമ്പരുകളിലോ അല്ലെങ്കില്‍ ചവറ, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലുള്ളവര്‍ 9188527588 നമ്പരിലും തേവലക്കര, പന്മന പഞ്ചായത്തുകളിലുള്ളവര്‍ 9188527589 ലും കരുനാഗപ്പള്ളി, തൊടിയൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ 9188527591 ലും, കുലശേഖരപുരം, ആലപ്പാട് പഞ്ചായത്തുകളിലുള്ളവര്‍ 9188527590 ലും ഓച്ചിറ, ക്ലാപ്പന, തഴവ പഞ്ചായത്തുകളിലുള്ളവര്‍ 9188527592 എന്ന നമ്പരുകളിലോ വിളിച്ച് അനര്‍ഹരായി കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ അറിയിക്കേണ്ടതാണ്.
വിവരങ്ങള്‍ തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. 25 നുശേഷം നടക്കുന്ന പരിശോധനയില്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നു എന്ന് കണ്ടെത്തിയാൽ ദേശീയ ഭക്ഷ്യഭദ്രതാ നിയമം – 2013, 1966 ലെ കേരള റേഷനിംഗ് ഓര്‍ഡര്‍ 1955 ലെ അവശ്യസാധന നിരോധന നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ കാര്‍ഡുടമകളുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.