തെന്നിന്ത്യൻ താരം ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകളുടെ ഞെട്ടലിലാണ് സിനിമാ ലോകം. വിശാൽ, നാനി ഉൾപ്പടെ നിരവധി താരങ്ങൾക്കെതിരെ ലൈംഗികാരോപണങ്ങൾ നടത്തിയ താരം ഏറ്റവും പുതുതായി ആരോപണമുന്നയിക്കുന്നത് ഖുശ്ബുവിന്റെ ഭർത്താവും നടനും സംവിധായകനും നിർമാതാവുമായ സുന്ദർ സിക്ക് എതിരെയാണ്.
ആഗ്രഹത്തിനൊത്ത് വഴങ്ങിയാൽ സിനിമയിൽ അവസരം നൽകാമെന്ന് സുന്ദർസി പറഞ്ഞതായാണ് ശ്രീ റെഡ്ഡി ആരോപിക്കുന്നത്. ഹൈദരാബാദിൽ അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഗണേഷാണ് സുന്ദർ.
സിയെ പരിചയപ്പെടുത്തിയതെന്നും പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തും കാമറാമാനുമായ സെന്തിൽകുമാർ സുന്ദർ സിയുടെ അടുത്തചിത്രത്തിൽ നായികവേഷം നൽകാൻ ശുപാർശചെയ്യാമെന്നും അറിയിച്ചു. തൊട്ടടുത്തദിവസം സുന്ദർ സി താമസിക്കുന്ന ഹോട്ടലിലേക്ക് തന്നെ വിളിപ്പിച്ചു. വഴങ്ങിത്തന്നാൽ അവസരം നൽകാമെന്ന് അവിടെവെച്ച് അദ്ദേഹം പറഞ്ഞുവെന്നും ശ്രീറെഡ്ഡി വ്യക്തമാക്കി.
എന്നാൽ ശ്രീറെഡ്ഡിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഖുശ്ബു. പട്ടിയെ പോലെ കുരയ്ക്കുവാനുള്ള കഴിവ് ജന്മനാ ഇവർക്കുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്നതും നിർത്തുവാൻ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്ന് ഖുശ്ബു പറഞ്ഞു.
കൂടാതെ ശ്രീ റെഡ്ഡിക്കെതിരെ പരാതി നൽകുമെന്ന് സുന്ദർ സി പറഞ്ഞു. ഗായകൻ ശ്രീറാമിനും സംവിധായകൻ ശേഖർ കമൂലയ്ക്കുമെതിരെ ശ്രീ റെഡ്ഡി ലൈംഗികാരോപണം നടത്തിയിരുന്നു.