ലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം പേരൻപ് ഇതിനോടകം സിനിമാലോകത്ത് ചർച്ചയായി കഴിഞ്ഞു. ഒരിടവേളയ്ക്കുശേഷമാണ് മമ്മൂട്ടി തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. റാം സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ഏറെ മികച്ചതാണെന്ന് ഇതിനോടകം പലരും വിലയിരുത്തികഴിഞ്ഞു. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
“”മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം. അതെന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ ഡേറ്റിനായി ഞാൻ കാലങ്ങളോളം കാത്തിരുന്നു. 1990കളിൽ പുറത്തിറങ്ങിയ സുകൃതം എന്ന ചിത്രത്തിലൂടെയായിരുന്നു ഞാൻ മമ്മൂക്കയെ ആദ്യമായി കണ്ടത്. അന്നു ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലമായിരുന്നു.
അന്നേ ഞാൻ ഉറപ്പിച്ചിരുന്നു. വലുതാവുന്പോൾ മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന്. നീണ്ട 20വർഷങ്ങൾ വേണ്ടി വന്നു എന്റെ ആഗ്രഹം എനിക്കു പൂർത്തിയാക്കാൻ”-റാം അടുത്തിടെ ഒരു ചടങ്ങിയ പറഞ്ഞു.
തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെ തമിഴിൽ ശ്രദ്ധേയനായ സംവിധായകനാണ് റാം. ഈ ചിത്രത്തിലൂടെ മൂന്നു ദേശീയ അവാർഡുകളാണ് തമിഴിൽ എത്തിച്ചേർന്നത്. അതുകൊണ്ടു തന്നെ പേരൻപ് നിലവാരമുള്ള ചിത്രമായിരിക്കുമെന്നതിൽ തർക്കമില്ല.