വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനിൽ കയറിപ്പറ്റുവാൻ ശ്രമിക്കുന്നതിനിടെ കമ്പിയിൽ തൂങ്ങി പ്ലാറ്റ്ഫോമിൽ കൂടി നിരങ്ങിയയാളെ സാഹസികമായി രക്ഷപെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. മുംബൈയിലെ പാൻവെൽ റെയിൽവെ സ്റ്റേഷനിലാണ് സംഭവം.
താമസിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാൾ കയറിപ്പറ്റുന്നതിനു മുമ്പേ ട്രെയിൻ മുമ്പോട്ട് പോയിരുന്നു. പിന്നാലെ പാഞ്ഞ അദ്ദേഹം ബോഗിയുടെ വാതിലിൽ പിടിച്ചു തൂങ്ങിയെങ്കിലും കയറിപ്പറ്റുവാനായില്ല. അദ്ദേഹത്തെ വലിച്ചുകൊണ്ട് ട്രെയിൻ മുമ്പോട്ടു പോകുകയും ചെയ്തു.
സംഭവം കണ്ട ആർപിഎഫ് ഉദ്യോഗസ്ഥരിലൊരാൾ പിന്നാലെ പാഞ്ഞ് ഇയാളെ രക്ഷിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന സിസിടിവിയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വിനോദ് ഷിൻഡെ എന്നാണ് ഈ ആർപിഎഫ് ഉദ്യോഗസ്ഥന്റെ പേര്.