അല്‍പംകൂടി വൈകിയിരുന്നെങ്കില്‍..! ആരും തിരിഞ്ഞുനോക്കിയില്ല; കാല്‍തെറ്റിവീണ യുവാവ് രക്തത്തില്‍ കുളിച്ച് വഴിയില്‍ കിടന്നത് 15 മിനിറ്റ്; ഒടുവില്‍…

നെ​ടു​ങ്ക​ണ്ടം: കാ​ൽ​തെ​റ്റി​വീ​ണ് ത​ല​പൊ​ട്ടി ര​ക്തം വാ​ർ​ന്ന് 15 മി​നി​റ്റോ​ളം വ​ഴി​യി​ൽ​കി​ട​ന്ന യു​വാ​വി​ന് ഡോ​ക്ട​ർ സ​ഹാ​യി​യാ​യി. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ൽ പ​രി​വ​ർ​ത്ത​ന​റോ​ഡി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ൽ​ത​ട്ടി വീ​ണ​തി​നെ​തു​ട​ർ​ന്ന് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ അ​വ​ഗ​ണി​ച്ച​ത്.

നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലെ പ്ര​ധാ​ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് യു​വാ​വ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. യു​വാ​വി​ന്‍റെ ത​ല സ്ലാ​ബി​ൽ അ​ടി​ച്ചു​ണ്ടാ​യ മു​റി​വി​ൽ​നി​ന്ന് ര​ക്തം ചീ​റ്റി​യൊ​ഴു​കു​ക​യാ​യി​രു​ന്നു.

ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ 15 മി​നി​റ്റി​ല​ധി​കം റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന യു​വാ​വി​നെ അ​തു​വ​ഴി​വ​ന്ന പോ​ളി ഡെന്‍റൽ ക്ലി​നി​ക്കി​ലെ ഡോ. ​ബി​ബി​നാ​ണ്് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പു​രി​ക​ത്തി​നോ​ടു ചേ​ർ​ന്നു​ണ്ടാ​യ മു​റി​വി​ന് 28 തു​ന്നി​ക്കെ​ട്ട​ൽ ആ​വ​ശ്യ​മാ​യി​വ​ന്നു. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​ൽ​പം​കൂ​ടി വൈ​കി​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം സം​ഭ​വി​ക്കു​മാ​യി​രു​ന്നെ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Related posts