പഞ്ചകുള: ഹരിയാനയിലെ പഞ്ചകുളയിൽ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ പരാതി സ്വീകരിക്കാതെ കാത്തിരുത്തിയ പോലീസുകാർക്ക് സസ്പെൻഷൻ. പഞ്ചകുളയിലെ മോർണി വനിതാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ നാലു പേരെയാണ് സസ്പെൻഡ് ചെയ്തത്.
യുവതിയുടെ പരാതി സ്വീകരിക്കാതിരുന്ന പോലീസുകാർ അവരോട് മണിമാജ്രയിലെ പോലീസ് സ്റ്റേഷനിലേക്കുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. വേശ്യയാണെന്ന് ആരോപിച്ചാണ് പോലീസുകാർ പരാതി സ്വീകരിക്കാൻ കൂട്ടാക്കാതിരുന്നെന്നു യുവതിയുടെ ഭർത്താവ് പറഞ്ഞു. മോർണി വേശ്യാവൃത്തിക്ക് കുപ്രസിദ്ധിയാർന്ന സ്ഥലമാണ്. ഹോട്ടലുകളുമായും ഗസ്റ്റ്ഹൗസുകളുമായും പോലീസുകാർക്ക് കൈയാണെന്നും പറയുന്നു.
ഇരുപത്തിരണ്ടുകാരിയായ യുവതി കഴിഞ്ഞ ഞായറാഴ്ച മുതൽ നാലു ദിവസമാണ് പീഡനത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.