വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ‘വേ​​ലി​​ചാ​​ടി​​’യ​​ത് പ​​തി​​നേ​​ഴാ​​യി​​രം കി​​ലോ വ​​ള​​ർ​​ത്തു​​മ​​ത്സ്യം

കു​​മ​​ര​​കം: കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​യി​​ൽ നെ​​ൽ​​കൃ​​ഷി​​യും പ​​ച്ച​​ക്ക​​റി കൃ​​ഷി​​യും ന​​ശി​​ച്ച​​തി​​നൊ​​പ്പം മ​​ത്സ്യ​​കൃ​​ഷി ന​​ശി​​ച്ചു. കു​​മ​​ര​​കം ര​​ണ്ടാം വാ​​ർ​​ഡി​​ലെ ചാ​​ഴി​​വേ​​ല​​ത്തു​​ക​​രി (മ​​റ്റീ​​ത്ത​​റ) പാ​​ട​​ത്തി​​ന്‍റെ വ​​ട​​ക്കേ ബ്ലോ​​ക്കി​​ലെ ല​​ക്ഷ്മി ഫി​​ഷ് ഫാ​​മി​​ലെ പ​​തി​​നാ​​യി​​രം കി​​ലോ മ​​ത്സ്യ​​വും സ​​മൃ​​ദ്ധി ഫി​​ഷ് ഫാ​​മി​​ലെ ഏ​​ഴാ​​യി​​രം കി​​ലോ മ​​ത്സ്യ​​വു​​മാ​​ണ് വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ബ​​ണ്ടു ക​​വി​​ഞ്ഞ് പു​​റ​​ത്തേ​​ക്ക് പോ​​യ​​ത്.

ഈ ​​മാ​​സാ​​വ​​സാ​​നം വി​​ൽ​​ക്കാ​​ൻ പാ​​ക​​മാ​​യ തി​​ലോ​​പ്പി​​യ, ആ​​സാം വാ​​ള, ക​​ട്‌​​ല, രോ​​ഹു, ഗ്രാ​​സ് കാ​​ർ​​പ്പ്, നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് ക​​ര ക​​വി​​ഞ്ഞെ​​ത്തി​​യ മ​​ല​​വെ​​ള്ള​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ഷ്ട​​മാ​​യ​​ത്.

ഒ​​രു കി​​ലോ​​ഗ്രാം മു​​ത​​ൽ ഒ​​ന്നേ മു​​ക്കാ​​ൽ കി​​ലോ വ​​രെ തൂ​​ക്ക​​മു​​ള്ള മ​​ത്സ്യ​​ങ്ങ​​ളാ​​ണ് പെ​​രു​​വെ​​ള​​ള​​ത്തി​​ൽ ഒ​​ഴു​​കി​​പ്പോ​​യ​​തെ​​ന്ന് 12 ഏ​​ക്ക​​റി​​ൽ മ​​ത്സ്യ​​കൃ​​ഷി​​യു​​ള്ള ല​​ക്ഷ്മി ഫാം ​​ഉ​​ട​​മ വി​​നോ​​ദ് ന​​ട​​രാ​​ജ​​ൻ പ​​റ​​ഞ്ഞു.

അ​​ഞ്ച​​ര ഏ​​ക്ക​​റു​​ള്ള പ​​ടി​​ഞ്ഞാ​​റേ​​ക്ക​​രി പാ​​ട​​ത്തെ സ​​മൃ​​ദ്ധി ഫാ​​മി​​ൽ മു​​ഹ​​മ്മ പു​​ത്ത​​ന​​ങ്ങാ​​ടി സ്വ​​ദേ​​ശി സു​​രേ​​ഷ് ബാ​​ബു​​വും മൂ​​ന്നു സു​​ഹൃ​​ത്തു​​ക്ക​​ളും പ​​ങ്കു​​ചേ​​ർ​​ന്നാ​​ണ് മ​​ത്സ്യ​​കൃ​​ഷി ന​​ട​​ത്തി​​യ​​ത്. ചാ​​ടി​​പ്പോ​​യ മ​​ത്സ്യ​​ങ്ങ​​ളി​​ലേ​​റെ​​യും നാ​​ട്ടു​​കാ​​ർ പി​​ടി​​ച്ചെ​​ടു​​ത്തു. 10 മു​​ത​​ൽ 40 കി​​ലോ മീ​​ൻ വ​​രെ പ​​ല​​ർ​​ക്കും ഒ​​റ്റ ദി​​വ​​സംകൊ​​ണ്ടു ല​​ഭി​​ച്ചു.

Related posts