പാലക്കാട്: ’മീശ ’പിൻവലിക്കാനിടയാക്കിയ സാഹചര്യം ഫാസിസ്റ്റുകൾ കേരളത്തിലും പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സംസ്കാര സാഹിതി. അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധതയും കേരളത്തിലെ എഴുത്തുകാർക്കു നേരരയും പ്രയോഗിക്കപ്പെടുന്ന സാഹചര്യം അപലപനീയമാണ്.
ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യോഗം വിക്ടോറിയ കോളേജ് ഹിസ്റ്ററി അധ്യാപകനും എഴുത്തുകാരനുമായ കെ.രാജൻ ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി.
ഡോ .കെ.വി.മനോജ്, ജോതിഷ് പുത്തൻസ്, ശിവദാസ് കോങ്ങാട്,ജെയ്സണ് ചാക്കോ, റാഫി ജൈനിമേട്, ബഷീർ പൂച്ചിറ, രാജേഷ്.ജി, ബൈജു മാങ്ങോട്ടിൽ എന്നിവർ പ്രസംഗിച്ചു.