ചുറ്റുമുള്ള ഫ്‌ളാറ്റുകളില്‍ ലൈംഗികവ്യാപാരം പൊടിപൊടിക്കുന്നു! കുടുംബത്തിന്റെ സുരക്ഷയെ കരുതി ജുഹുവിലെ 50 കോടിയുടെ ഫ്‌ളാറ്റ് വിറ്റൊഴിയാനൊരുങ്ങി ഷാഹിദ് കപൂര്‍…

ബോളിവുഡിലെ റൊമാന്റിക് ഹീറോ ഷാഹിദ് കപൂര്‍ മുംബൈ ജുഹുവിലെ 50 കോടിയുടെ ആഡംബര ഫ്‌ളാറ്റ് വിറ്റൊഴിയാനൊരുങ്ങുന്നു. ഫ്‌ളാറ്റിനു സമീപമുള്ള കെട്ടിടങ്ങളിള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതാണ് ഷാഹിദിനെ വീടൊഴിയാന്‍ പ്രേരിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമീപത്തെ ബീച്ച് കേന്ദ്രമാക്കി ലൈംഗിക തൊഴിലാളികളും അനാശാസ്യ പ്രവര്‍ത്തങ്ങളും വര്‍ധിച്ചിട്ടുണ്ട്.

ഭാര്യ മിറ രണ്ടാമതും ഗര്‍ഭിണിയായിരിക്കുന്ന സാഹചര്യത്തില്‍ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായ മറ്റൊരു അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടിയാണ് ഫ്‌ളാറ്റ് ഒഴിയുന്നത് എന്ന് ഷാഹിദ് പറയുന്നു. 2014 മിറയുമായുള്ള വിവാഹത്തിന് മുന്‍പുതന്നെ ഷാഹിദ് ഈ ഫ്‌ളാറ്റ്് സ്വന്തമാക്കിയിരുന്നു.

പുതിയ വീട് അന്വേഷിച്ച് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു ഷാഹിദ്. 8625 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഡുപ്ലെയ് ഫ്‌ലാറ്റില്‍ നിരവധി ആഡംബര സൗകര്യങ്ങള്‍ ഇരുവരും ഒരുക്കിയിരുന്നു. 2016 ലാണ് ദമ്പതികള്‍ക്ക് മിഷ എന്ന ആദ്യത്തെ കുഞ്ഞു പിറന്നത്. എന്തായാലും മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ചൂടുപിടിപ്പിച്ചിരിക്കയാണ് ഈ സംഭവം.

Related posts